Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeEdathuaഉപനിഷത്ത്-ഗീതാ മഹാസത്രം...

ഉപനിഷത്ത്-ഗീതാ മഹാസത്രം ഘോഷയാത്രയ്ക്ക് സ്വീകരണം 

എടത്വ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഉപനിഷത്ത് ഗീത മഹാസത്രത്തിന്റെ മുന്നോടിയായി  ശനിയാഴ്ച ചെട്ടികുളങ്ങര ഭഗവതിയുടെ മൂലസ്ഥാനമായ കൊടുങ്ങല്ലൂർ ശ്രീകുരുമ്പാകാവിൽ നിന്നും ആരംഭിച്ച ദീപ ഘോഷയാത്രയ്ക്ക് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകി.

മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി  എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഘോഷയാത്ര ഞായറാഴ്ച ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹായജ്ഞത്തിന് തുടക്കമാവും.

15 ദിവസം നീണ്ടുനിൽക്കുന്ന ഉപനിഷത്ത് ഗീത മഹാസവും ഭദ്രകാളി അഷ്ടോത്തര ശതദാമ ദശലക്ഷാർച്ചനയും  ജനുവരി 18ന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ യാത്രയ്ക്ക് അതിവേഗം : ഷൊർണൂർ-മംഗളൂരു പാതയിൽ വേഗത 130 കിലോമീറ്ററാക്കാൻ നീക്കം

പാലക്കാട് : സംസ്ഥാനത്തിലെ ഏറ്റവും തിരക്കേറിയ വടക്കൻ മലബാർ ട്രെയിൻ യാത്രയ്ക്ക് അതിവേഗവുമായി റെയിവേ. ഷൊർണൂർ-മംഗളൂരു പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത  130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമായി...

സംസ്ഥാനത്ത് അതിതീവ്ര മഴ : മൂന്ന് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്...
- Advertisment -

Most Popular

- Advertisement -