Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആരോഗ്യ സ്ക്വാഡ്...

ആരോഗ്യ സ്ക്വാഡ് പരിശോധന : വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു

ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിലെ ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളിൽ ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സുരക്ഷ-2024   നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു. പഴകിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും നിയമാനുസൃത ലൈസൻസ്, ഹെൽത്ത് കാർഡ്, എന്നിവ ഇല്ലാത്തതും, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.

മദ്രാസ് വെജിറ്റബിൾ, സഫ്രോൺ മന്തി, അരമന റസ്റ്റോറന്റ്, ഇസ്താംബൂൾ ജംഗ്ഷൻ മൾട്ടി ക്യൂസയിൻ റെസ്റ്റോറന്റ്, അൽറാസി റസ്റ്റോറന്റ്, ആര്യാസ്, പഗോഡ റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് വിവിധ ഇനങ്ങളിലായി നടപടി എടുത്തത്. പൊതുജനാരോഗ്യ നിയമപ്രകാരം പഴകിയ ചിക്കൻ, മട്ടൻ, ബീഫ്, തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഒമ്പത് സ്ഥാപനങ്ങൾക്ക്  നോട്ടീസ് നൽകുകയും ചെയ്തു.

ജില്ലയിൽ ഉടനീളം പരിശോധന സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചു വയസ്സുകാരനെ മർദിച്ചു : അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ : ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു .കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് മുറിവ്. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്റെ ദേഹത്തെ മുറിവുകൾ കണ്ട സ്കൂളിലെ പിടിഎ അംഗത്തിന്റെ...

പോക്സോ കേസിൽ യുവാവിന് കഠിനതടവും പിഴയും

പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ  3 വർഷം കഠിനതടവിനും  50,000  രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി.  തൃശ്ശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻ...
- Advertisment -

Most Popular

- Advertisement -