Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅയോദ്ധ്യ രാമക്ഷേത്രത്തിൽ...

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി ധ്വജാരോഹണം നടത്തി

അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം.

നൂറ്റാണ്ടുകളുടെ വേദനയ്ക്ക് വിരാമമായെന്നും മുറിവുകള്‍ ഉണങ്ങുകയാണെന്നും ധ്വജാരോഹണത്തിന് ശേഷം നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. 500 വര്‍ഷം ജ്വലിച്ചു നിന്ന യജ്ഞത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ക്ഷേത്രത്തിന് മുകളില്‍ ഉയര്‍ത്തിയ ധര്‍മ്മധ്വജം ഒരു ചടങ്ങിലെ ചിഹ്നത്തേക്കാള്‍ ഉപരിയായി ഇന്ത്യയുടെ സാംസ്‌കാരിക ഉണര്‍വിന്റെ പ്രഖ്യാപനം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു .

2024 ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തിയത്. ബാക്കിയുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയാണ് ധ്വജാരോഹണം നടത്തിയത്.അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 24 : ലോക പോളിയോ ദിനം

എല്ലാ വർഷവും ഒക്ടോബർ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നു .പോളിയോ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011...

തുകലശ്ശേരി റെയിൽവേ ഗേറ്റ് അടച്ചിടും

തിരുവല്ല:  തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 ന് രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
- Advertisment -

Most Popular

- Advertisement -