Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപത്തുവയസ്സുകാരിയെ ലൈംഗികമായി...

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.

മലയാലപ്പുഴ പോലീസ്  2022 ൽ  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വടശ്ശേരിക്കര പേഴുംപാറ  ഐരിയിൽ വീട്ടിൽ നിന്നും മലയാലപ്പുഴ കുമ്പളംപൊയ്ക തടത്തിൽ ബിൽഡിങ്ങിൽ താമസിക്കുന്ന എ ഓ മാത്യു (പൊന്നച്ചൻ -68)വിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.

പോക്സോ നിയമത്തിലെ 6, 5, 9, 10  വകുപ്പുകൾ അനുസരിച്ച് 65  വർഷവും രണ്ടെകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 449 പ്രകാരം 10 വർഷവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും 6 മാസവും അധികകഠിന തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ചൊരു കാലയളവിൽ അനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു.

2021 മേയിൽ ഒരു ദിവസം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി പ്രതി ബലാൽസംഗം ചെയ്യുകയായിരുന്നു.  തുടർന്ന് ചില  ദിവസങ്ങളിൽ കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ എസ് വിജയനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍

തിരുവല്ല : ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട്...

വയനാട് ദുരന്തം: മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നു

വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട്  തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും  158 ശരീരഭാഗങ്ങളുടേയും...
- Advertisment -

Most Popular

- Advertisement -