Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമള്ളിയൂർ ഗണേശ...

മള്ളിയൂർ ഗണേശ പുരസ്കാരം തിരുവിഴ ജയശങ്കറിന്

കോട്ടയം: മള്ളിയൂർ ഗണേശ പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കറിന് സമ്മാനിക്കും. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനമായ ഫെബ്രുവരി രണ്ടിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.

ഏഴുപതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യന്‍ സംഗീതശാഖക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് തിരുവിഴ. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലക്കടുത്ത തിരുവിഴയില്‍ നാഗസ്വര വിദ്വാനായിരുന്ന തിരുവിഴ രാഘവപ്പണിക്കരുടേയും കമലമ്മയുടേയും മകനായാണ് ജയശങ്കറിന്റെ ജനനം.

കുട്ടിക്കാലം മുതല്‍ സംഗീതത്തിലും ചിത്രരചനയിലും ഏറെ തല്‍പ്പരനായിരുന്നു. മുത്തശ്ശനായ തിരുവിഴ ശങ്കുപ്പണിക്കര്‍, പിതാവ് രാഘവപ്പണിക്കര്‍ എന്നിവരില്‍ നിന്നാണ് നാദസ്വരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1956 ല്‍ കായംകുളം പത്തിയൂര്‍ ദേവീക്ഷേത്രസന്നിധിയില്‍ പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേററം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐക്യം യാഥാർത്ഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതി: ജി സുകുമാരൻ നായർ

ചങ്ങനാശേരി : ഐക്യം യാഥാർത്ഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതിയെന്നും എൻ എസ് എസ് – എൻ എൻ ഡി പി ഐക്യം സംബന്ധിച്ച തൻ്റെ പ്രസ്താവന സതീശന് എതിരെ എന്ന...

പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പോലീസിന്റെ പിടിയിൽ

തിരുവല്ല :  പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാൻ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...
- Advertisment -

Most Popular

- Advertisement -