Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവന്യജീവി സംഘർഷം...

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ്ജ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കോട്ടയം വനം ഡിവിഷനിൽ എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷി വിളകൾ സംരക്ഷിക്കുന്നതിനുമായി ഹാങ്ങിങ് ഫെൻസിംഗും, ആന പ്രതിരോധ കിടങ്ങുകളാണ് നിർമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് നബാർഡിന്റെ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം നാളെ നിലവിൽ വരും : എട്ട് മുതൽ 10 വരെ ക്ലാസുകളിൽ അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ ആരംഭിക്കും. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം  അരമണിക്കൂർ വർധിക്കും. സംസ്ഥാനത്തെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന...

ചെങ്ങന്നൂരിൽ കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂർ ആലായിൽ കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. ഇന്നു രാവിലെ 8.45നാണ് സംഭവം.മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്.ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം...
- Advertisment -

Most Popular

- Advertisement -