Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് അതിരാത്രത്തിന്...

കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു

കോഴിക്കോട് : അയ്യായിരം പേര്‍ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്‌നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു. എം ഡി എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാശ്യപാശ്രമ സന്ദേശം കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

സനാതനധര്‍മ്മം വരും തലമുറക്ക് കൈമാറുന്ന വിജ്ഞാനം പങ്ക് വെക്കലാണ് അതിരാത്രം പോലെയുള്ള ഇത്തരം മഹദ്കര്‍മ്മങ്ങളിലൂടെ സാധിതമാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആചാര്യ രാജേഷ് പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി ഡോ. സത്യപാല്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായി. മഹാശയ് രാജീവ് ഗുലാട്ടിയെയും ഡോ. സത്യപാല്‍ സിംഗിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിവേക് ഡി ഷേണായ്, എം ആര്‍ വേദലക്ഷ്മി, ബാബുരാജ് വൈദിക് എന്നിവരും പ്രസംഗിച്ചു. വൈകീട്ട് ഭരതനാട്യം, സംഗീത കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആര്യസമാജത്തിലെ വേദ പ്രവര്‍ത്തകരുടെ സംഘം സന്ദീപ് ആചാര്യയുടെ നേതൃത്വത്തില്‍ അതിരാത്രത്തിന്റെ വളണ്ടിയര്‍മാരായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിരാത്ര വേദിയില്‍ ഗണപതി പൂജ, പുണ്യാഹം, സങ്കല്‍പം, ഋതിക് വരണം, മധുപര്‍ക്കം, ഉഖാ സംഭരണം, വായവ്യയാഗം, പ്രധാന യാഗം, ഹവിര്‍യാഗം, നാന്ദീശ്രാദ്ധം, ദീക്ഷണീയേഷ്ടി, ക്ഷൗരം, ദീക്ഷാഗ്രഹണം, ഉഖാ പ്രവൃജനം, വിഷ്ണുക്രമണം, സനീഹാര പ്രസ്ഥാപനം എന്നിവ നടന്നു.

അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 6. 30 മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ രാത്രി വരെ നീളും. ഏപ്രില്‍ 26 വരെ കക്കോടി വേദ മഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം: 78 ദിവസത്തെ ശമ്പളം അടിസ്ഥാനമാക്കി ബോണസ്

ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം. 10.91 ലക്ഷത്തിലധികം ജീവനക്കാർ 78 ദിവസത്തെ ശമ്പളത്തിന് അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ്...

തകഴി റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13ന് രാത്രി 10 മണി മുതല്‍ 14ന് പുലർച്ചെ മൂന്ന്  വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -