Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsKonniതാമരപ്പള്ളി പാലക്കുഴി...

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി.
ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ ജഡം കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ആണ് ഇവിടെ പാടം ഫോറസ്റ്റ് അധികൃതർ ക്യാമറ സ്ഥാപിച്ചത്. ചൊവ്വ വൈകിട്ട്  ഇവിടെ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചത്.

താമരപ്പള്ളി അഭിജിത് ഭവനിൽ അജിത് കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കടുവയെ കാണുന്നത്. സമീപവാസികളെ വിവരം അറിയിച്ചതോടെ ആളുകൾ എത്തി ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ കാടിനുള്ളിലേക്ക് മറഞ്ഞു. സ്ഥലത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി

ആലപ്പുഴ : ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി.പൂങ്കാവ് വടക്കേപറമ്പില്‍ റോസമ്മ(60) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏപ്രില്‍ 17 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ...

Kerala Lotteries Results : 24-04-2025 Karunya Plus KN-570

1st Prize Rs.8,000,000/- PG 240522 (THRISSUR) Consolation Prize Rs.8,000/- PA 240522 PB 240522 PC 240522 PD 240522 PE 240522 PF 240522 PH 240522 PJ 240522 PK 240522...
- Advertisment -

Most Popular

- Advertisement -