Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും...

ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും ചെയ്യുന്നവരുടെ ചതിയിൽപ്പെടരുത് :ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : ജില്ലയിലെ ചിലയിടങ്ങളിൽ ആഭിചാരക്രിയകളും ദുർമന്ത്രവാദ പ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും, ആളുകൾ ഇത്തരക്കാരുടെ ചതിയിൽപ്പെടരുതെന്നും പോലീസ്. ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവുമെന്ന് ജില്ലാ
പോലീസ് മേധാവി വി അജിത് ഐ പി എസ്സ് അറിയിച്ചു.

പൊതുജനങ്ങളിൽ നിന്നും ഇത്തരക്കാരെ സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസിന് കർശന
നിർദേശം നൽകിയിട്ടുണ്ട്

ജ്യോതിഷാലയത്തിന്റെ മറവിൽ ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന പരാതിയിൽ കോന്നി ളാക്കൂരിലെ ജ്യോതിഷിയെ കഴിഞ്ഞദിവസം പോലീസ് താക്കീത് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കോന്നി പോലീസ് അന്വേഷണം നടത്തി നടപടി കൈക്കൊണ്ടത്.

ജില്ലയിലെ വേറെ ചിലയിടങ്ങളിലും ദുർമന്ത്രവാദ ആഭിചാരവൃത്തികൾ
നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആളുകളുടെ വിശ്വാസങ്ങൾ മുതലെടുത്ത് സാമ്പത്തിക നേട്ടത്തിനായി ഇങ്ങനെ ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഇക്കൂട്ടർക്ക് അടിപ്പെടരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിനാവശ്യം: കാന്തപുരം

തിരുവല്ല: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ...

കാർ നിയന്ത്രണം വിട്ട് ഇടിച്ച്  യുവാവിനു ദാരുണാന്ത്യം.

ആലപ്പുഴ: വേ​ഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -