Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiശ്രീനിവാസൻ കൊലപാതക...

ശ്രീനിവാസൻ കൊലപാതക കേസ് : 17 പ്രതികൾക്ക് ജാമ്യം : 9 പേർക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി : പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ 9 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമായ 40ലേറെ പേരാണ് പ്രതികൾ.

കരമന അഷറഫ് മൗലവി ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. കർശന ഉപാധികളോടെയാണ് 17 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.

2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ‌ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) കൊല്ലപ്പെട്ടത് .അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു

എന്‍.ഐ.എ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.ഐ.എ.കുറ്റപത്രം നല്‍കിയിരുന്നു .ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭയുടെ സീനിയർ വൈദികൻ കെ വി ജോസഫ് റമ്പാൻ  ഇനി ദീപ്തസ്മരണയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന കെ.വി ജോസഫ് റമ്പാൻ (90) അന്തരിച്ചു. പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (11) രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. പ്രായാധിക്യത്തെ...

ഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം : 63 കാരൻ പിടിയിൽ

തിരുവല്ല: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര വേങ്ങൽ ഗൗരിശങ്കരം വീട്ടിൽ  ടി എ കൃഷ്ണൻ (63) ആണ് പിടിയിലായത്. 45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള...
- Advertisment -

Most Popular

- Advertisement -