Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsവിതുരയിൽ കെ.എസ്.ആർ.ടി.സി....

വിതുരയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം : വിതുരയിൽ യുവാവ് കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.വിതുര ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിന് (47) നേരെയാണ് ആക്രമണം.വർക്കല സ്വദേശിയായ നൗഫലിനെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .

ബോണക്കാടുനിന്നുള്ള സർവീസ് വിതുര കലുങ്കിലെത്തി തിരികെ ഡിപ്പോയിലേക്ക് മടങ്ങുമ്പോൾ വിതുര ബിവറേജസിന് മുന്നിൽ വെച്ചായിരുന്നു സംഭവം.നൗഫൽ ഡ്രൈവറോട് ആക്രോശിക്കുകയും ചീത്ത വിളിക്കുകയും ബസിൽ അടിക്കുകയും ചെയ്തു. ഡ്രൈവർ പുറത്തിറങ്ങിയ സമയം ഇയാൾ ബാഗിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് നന്ദകുമാറിന്റെ തലയിൽ അടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും ഉച്ചയ്ക്ക് 2 മണി...

ദീപാവലിക്ക് രാത്രി 8 നും 10 നും ഇടയിൽ മാത്രം ഹരിത പടക്കങ്ങൾ ഉപയോഗിക്കാം

തിരുവനന്തപുരം : പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ 'ഗ്രീൻ ക്രാക്കറുകൾ' അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.കേരള സംസ്ഥാന മലിനീകരണ...
- Advertisment -

Most Popular

- Advertisement -