Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്ക് എതിരെ...

ലഹരിക്ക് എതിരെ സമൂഹം ഒന്നിക്കണം: സാൻറാ ഹാർമണി സാംസ്കാരിക സംഗമം ഡിസംബർ 18-ന് തിരുവല്ലയിൽ

തിരുവല്ല : സാൻ്റാ ഹാർമണി 2026 ൻ്റ ഭാഗമായി ലഹരി ബോധവൽക്കരണ സെമിനാർ നടത്തി. ലഹരിക്കെതിരെ പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ആണെന്നും ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ലഹരിയുടെ വിപത്തിൽ നിന്നും മോചിപ്പിക്കുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത്  ബിലീവേഴ്സ്  മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.സിജോ പന്തപളളിൽ പ്രസ്ഥാവിച്ചു.

കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ  സൗഹൃദ കൂട്ടായ്മയും നാടിൻ്റെ ഉത്സവവുമായി സാൻ്റ ഹാർമണി തിരുവല്ലയിൽ മൂന്നാമതും അതി വിപുലമായി നടത്തുന്നതിനുള്ള  തയ്യാറെടുപ്പിലാണ് തിരുവല്ലയിലെ പൗരാവലി. അയ്യായിരത്തിൽപരം ക്രിസ്മസ് പാപ്പ മാർക്കൊപ്പം പ്രത്യേക വേഷവിധാനങ്ങളിൽ  പതിനായിരങ്ങൾ അണിചേരും.

വിവിധ ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സംഘടനകൾ, കലാ-കായിക സംഘടനകൾ, സാമുദായിക, സാമൂഹ്യ സാംസ്കാരിക രാഷ്ടീയ നേതാക്കൾ, പൊതു ജനങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് നടത്തപ്പെടുന്ന ഈ നാടിൻ്റെ ഉത്സവമായ സാൻ്റാ ഹാർമണിയുടെ വൻഒരുക്കങ്ങൾ നടന്നു വരികയാണന്ന് സംഘാടക സമിതി അറിയിച്ചു.

സംഘാടക സമിതി യോഗത്തിൽ  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ തോമസ് തുണ്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. തിരുവല്ല ഡി.വൈ.എസ്പി .സന്തോഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.

തിരുവല്ല നഗരസഭ ചെയർപേഴ്സൺ  എസ്.ലേഖ, ആർ ജയകുമാർ, എം സലിം, സണ്ണി കുരുവിള, ഷാജി തിരുവല്ല, പി.എം അനീർ, വിനോദ് തിരുമൂലപുരം, എം.കെ.വർക്കി, ഷാജി മാത്യൂ, സാൻലി എം അലക്സ്, പ്രിൻസ് ജോർജ്.ഗീവർഗീസ് ജോർജ്, ജോയി ജോൺ, വിന്നി എലിസബത്ത് ജോൺസൺ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ...

ഝാർഖണ്ഡിലെ ഇ.ഡി.റെയ്ഡ് : മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്തു

റാഞ്ചി: ഝാർഖണ്ഡിലെ ഇ.ഡി. റെയ്ഡിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നിന്ന് കണക്കിൽപ്പെടാത്ത 35 കോടി രൂപയാണ്...
- Advertisment -

Most Popular

- Advertisement -