Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിലെ തിരുവോണത്തോണി...

ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ആരോപണം

ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി മുങ്ങി.തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തോണി സൂക്ഷിക്കുന്ന മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ ഇളകിപ്പോയിട്ടുണ്ട്. തോണിയുടെയും മണ്ഡപത്തിന്റെയും സംരക്ഷണത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയരുന്നു .

തിരുവോണത്തോണിയിലാണ് തിരുവോണ ദിനത്തിൽ ക്ഷേത്രത്തിലെ സദ്യയ്ക്കുള്ള സാധനങ്ങൾ എത്തുന്നത് .2022ലാണ് നിലവിലെ പുതിയ തിരുവോണത്തോണി നിർമ്മിച്ചത്.തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ തോണിക്ക് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത് ഭക്തർക്കിടയിൽ വലിയ ആശങ്കഉണ്ടാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രത പാലിക്കണം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം....

എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും

മധുര : മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.പ്രകാശ്...
- Advertisment -

Most Popular

- Advertisement -