Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiവ്യാജ സിനിമ...

വ്യാജ സിനിമ പതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

ന്യൂഡൽഹി : സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുച്ച വെബ്സൈറ്റുകളും ടെലിഗ്രാം ചാനലുകളും കേന്ദ്രസർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായി 1263 വെബ്സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളുമാണ് പൂട്ടിയത്. കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം.

സിനിമകളുടെ വ്യാജപതിപ്പുകൾ തടയുന്നതിന് നടപടിയാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം .പി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു .വ്യാജ പതിപ്പുകൾ കാരണം സിനിമാ മേഖല നേരിടുന്ന സാമ്പത്തികവും അല്ലാത്തതുമായ ഗുരുതര പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് ഐടി മന്ത്രി മറുപടി കത്തിൽ ചൂണ്ടിക്കാട്ടി.ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള നിയമസംവിധാനം ശക്തമാക്കിയ ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്ര നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം : മൂന്ന് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.3 5 പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. മുർഷിദാബാദിലാണ് കലാപം നടന്നത്....

മകരവിളക്ക് : തീർത്ഥാടകർക്ക് മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല : ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന  തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും  സേവനവും തീർത്ഥാടകരുടെ ആരോഗ്യ...
- Advertisment -

Most Popular

- Advertisement -