Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകിഫ്ബിയിൽ നടന്നത്...

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ ചട്ടങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാന സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽ നിന്നും മാറി ഒരു സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബി പ്രവർത്തിച്ചെന്ന് സമിതി കണ്ടെത്തി. എന്നാൽ വൻതോതിൽ ഉള്ള കടമെടുപ്പിലൂടെ സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണസംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തിയതായി കമ്മിറ്റി പറയുന്നു.

കിഫ്ബിയുടെ പ്രവർത്തനം മൂലം സംസ്ഥാനത്തിന് 13,103 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുമാനദായകം എന്ന് വിശേഷിപ്പിച്ച പല പദ്ധതികളും വരുമാനം നൽകുന്നവയായിരുന്നില്ല. കിഫ്ബിയുടെ പ്രവർത്തനത്തിൽ നിരവധി ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിച്ചെന്നും സമിതി കണ്ടെത്തി.

കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങളിൽ സിഎജി ഓഡിറ്റ് നടപ്പിലാക്കുക, കിഫ്ബിയുടെ വിപണി കടമെടുപ്പ് പൂർണ്ണമായി നിർത്തലാക്കുക, കിഫ്ബിയുടെ വായ്പകൾ തിരിച്ചടവിനായി സംസ്ഥാന ബജറ്റ് വഴി തുക വകയിരുത്തുക. ഉയർന്ന പലിശയുള്ള വായ്പകൾ കുറഞ്ഞ പലിശ വായ്പകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുക. കടം സർക്കാർ ഏറ്റെടുക്കുന്നപക്ഷം മോട്ടോർ വെഹിക്കിൾ ടാക്‌സ്, സെസ്സ് എസ്‌ക്രോ നൽകുന്നത് നിർത്തുക, നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുക സംസ്ഥാന ബജറ്റിൽ വകയിരുത്തുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ശുപാർശകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ്...

പുതുവൈപ്പ് ബീച്ചിൽ ഒരാൾ മുങ്ങി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ്(23) മരിച്ചത്. കടലിൽ ഒപ്പം കുളിക്കാനിറങ്ങിയ ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് സംഭവം.ഇവിടെ...
- Advertisment -

Most Popular

- Advertisement -