Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവി ഡി...

വി ഡി സതീശന് പകരം പിണറായി വിജയൻ : പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും ചിത്രവും മാറി പിണറായി വിജയന്റെ പേരും ചിത്രവും നൽകിയ രണ്ട് പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പകരം പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്സാപ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.പ്രതീഷ്. ഡി മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫിസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും....

ശക്തമായ മഴ : വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായി പ്രാഥമിക വിവരം

റാന്നി : റാന്നിയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴ മൂലം വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം അടിയന്തരമായി നീക്കം...
- Advertisment -

Most Popular

- Advertisement -