Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ നവാഹം സമാപിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സമാപിച്ചു. ഇന്ന്  രാവിലെ  ഗായത്രീ ഹോമം,  മണിദീപ വർണ്ണന, പാരായണ സമർപ്പണം എന്നിവ നടന്നു.  തുടർന്ന് നടന്ന അവഭൃഥസ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

തുടർന്ന് ദേവിക്ക് കുങ്കുമാർച്ചന നടത്തി. ഉത്രമേൽ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ ഉത്രമേൽ ക്ഷേത്രക്കുളം പുനർ നിർമ്മിച്ചതിന് ആദരിച്ചു.ശേഷം മഹാപ്രസാദമൂട്ട് നടന്നു. ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ലോക ഭൗമദിനം

എല്ലാ വർഷവും ഏപ്രിൽ 22 ന് ലോകമെമ്പാടുമുള്ള ആളുകൾ ഭൗമദിനം ആഘോഷിക്കുന്നു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും അതിനു വേണ്ടി പ്രവർത്തിക്കുന്നതിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.ഭൂമിയുടെ അമൂല്യമായ വിഭവങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള...

മഴയുടെ അളവില്‍ വലിയ കുറവ് : എല്‍നിനോ സ്വാധീനം മൂലമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ...
- Advertisment -

Most Popular

- Advertisement -