Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി ഹൈക്കോടതി...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി

ഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി.ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ്‌ അംഗങ്ങളാണ് പണം കണ്ടെത്തിയത് .സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്ത് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാൻ ശുപാർശ ചെയ്തു.

ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഇല്ലായിരുന്ന സമയത്താണ്‌ തീ പിടുത്തമുണ്ടായത് .കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് എത്തി തീ അണച്ചു. തുടർന്ന് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം ഫയർ ഫോഴ്‌സും പോലീസും കണ്ടെത്തിയത്. പോലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിലെത്തിച്ചു .തുടർന്ന് പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു .

യശ്വന്ത് വർമ്മയിൽനിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് സുപ്രീം കോടതി കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ യശ്വന്ത് വർമ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ: ജനകീയ പ്രതിഷേധ ധർണ്ണ സമരം

തിരുവല്ല : പാലിയേക്കര -  കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭ കവാടത്തിൽ നടത്തി. പാലിയേക്കരയിൽ നിന്ന് നഗരസഭ വരെ പ്രകടനമായാണ്  നഗരസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് അഡ്വ....

നവവധുവിന് മർദനം : ഗാർഹിക പീഡനത്തിന് കേസ്

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. മേയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.ഇന്നലെ...
- Advertisment -

Most Popular

- Advertisement -