Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുന്റെ മൃതദേഹം...

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി : അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

ഷിരൂർ : അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്.ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകിയേക്കും .അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു.ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് കരയിലെത്തിക്കും .ഇന്നലെ ക്രെയിൻ ഉപയോഗിച്ച് ലോറി കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകണം : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനി മുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ...

വെള്ളനാട് പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : വെള്ളനാട് കുളക്കോട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ദിൽഷിതയാണ് മരിച്ചത് .കുട്ടിയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തു പോയിരുന്ന അമ്മ...
- Advertisment -

Most Popular

- Advertisement -