Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയപാത 66...

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു.  ആദ്യ ഘട്ടത്തിൽ ഇവിടങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് വിഷയത്തിൽ ഇടപെട്ട കൃഷി മന്ത്രി പി.പ്രസാദ് തിരുവിഴ ജംഗ്ഷൻ, തങ്കി കവല, ചേർത്തല റെയിൽ വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയേയും അന്നത്തെ സഹമന്ത്രി ശ്രീ. വി.കെ.സിങ്ങിനെയും കണ്ട് കത്ത് നൽകിയിരുന്നു.

ചേർത്തല പോലീസ് സ്റ്റേഷന് സമീപമുള്ള ഹൈവേ പാലം കാലപ്പഴക്കം കൊണ്ടും വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാത്തതുകൊണ്ടും നിലവിൽ ഉള്ളതിൽ നിന്നും ഉയർത്തി പണിഞ്ഞ് പാലത്തിന് കീഴിലൂടെ അടിപ്പാത അനുവദിക്കണമെന്നും കൃഷി മന്ത്രി ആവശ്യപെട്ടിരുന്നു. ഇതും അംഗീകരിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. ദേശീയ പാത ഒഴിവാക്കി ആലപ്പുഴയിലേക്ക് യാത്ര സുഗമമാക്കുന്നതിന് ഈ റോഡുകൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. ഈ പാതകൾ കൂടി അനുവദിച്ചതോടെ ചേർത്തല നഗരപരിധിയിൽ കാർത്യായനി ജംഗ്ഷൻ, അർത്തുങ്കൽ റോഡ്, ഹൈവേ പാലം, xray ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത ലഭ്യമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളിലും ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം: മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത

കോന്നി: ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം എന്നും നമ്മുടെ സമൂഹത്തിൻറെ ഉന്നതിക്ക് മുൻകാലങ്ങളിൽ സഭകൾ നൽകിയ മഹത്തര സംഭാവനകൾ തുടർന്നും നൽകണമെന്നുംസഭകൾ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരണമെന്നുംബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ മോറോൻ...

പത്തനംതിട്ടയിൽ ബിജെപി വികസിത കേരളം ഹെല്പ് ഡസ്ക് ആരംഭിച്ചു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ വികസിത കേരളം ഹെല്പ് ഡസ്ക് ഉദ്ഘാടനം തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -