Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅശ്വതി തിരുനാൾ...

അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായിക്ക് മലങ്കരസഭാ ആസ്ഥാനത്ത് ഊഷ്മള സ്വീകരണം

കോട്ടയം: രാജാ രവി വർമ്മയുടെ മാന്ത്രികവിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ​ഗം അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി  മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി. രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം അവർ അറിയുന്നത്.

പുതുപ്പള്ളി പള്ളിയിലെ ചടങ്ങിൽ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ചിത്രം ഇപ്പോൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ​ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു. തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവർമ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും അവർ വിശദീകരിച്ചു.

1889 -ലെ റോയൽക്കോടതി വിധി സം​ഗ്രഹം സഭാ തേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നൽകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് വിവരിച്ചു. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷാജി ഏബ്ര​​ഹാം, ജയ്സൺ ടി വർ​ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 31-07-2026 Suvarna Keralam SK-63

1st Prize Rs.1,00,00,000/- RM 578727 (IDUKKI) Consolation Prize Rs.5,000/- RA 578727 RB 578727 RC 578727 RD 578727 RE 578727 RF 578727 RG 578727 RH 578727 RJ 578727 RK 578727 RL 578727 2nd Prize Rs.30,00,000/- RL 178625 (KOLLAM) 3rd...

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി : മുൻ മന്ത്രിയും മുസ്​ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു.അർബുദബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കബറടക്കം നാളെ നടക്കും. 2001, 2006,2011, 2016 വർഷങ്ങളിൽ എംഎൽഎ ആയി.മുസ്‍ലിം ലീഗ്...
- Advertisment -

Most Popular

- Advertisement -