Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsമകളോട് മോശമായി...

മകളോട് മോശമായി പെരുമാറി : അക്രമിയുടെ മുഖത്തടിച്ച്‌ അമ്മ

പത്തനംതിട്ട : സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസ്സിൽ വച്ച് മോശമായി പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച്‌ അമ്മ.പത്തനംതിട്ട ഏനാത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്‌. അടികിട്ടിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി.

സ്കൂളിൽനിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ശല്യപ്പെടുത്തുകയും കുട്ടി ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ രാധാകൃഷ്ണനെ ചോദ്യം ചെയ്യുകയും ചെയ്തു .രാധാകൃഷ്ണൻ അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അമ്മ ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണ പിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...

പാലിയേക്കര – കാട്ടൂക്കര റോഡ് പണി ആരംഭിച്ചു

തിരുവല്ല : നഗരസഭയുടെ പാലിയേക്കര - കാട്ടൂക്കര റോഡിൻ്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ സമിതി അംഗങ്ങളും നാട്ടുകാരും മുനിസിപ്പൽ ഉദ്യോഗസ്ഥരെ അടക്കം ഉപരോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ തന്നെ പണികൾ...
- Advertisment -

Most Popular

- Advertisement -