Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെന്റ് വർഷകാല...

പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു : സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു.ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ സത്യവാചകം ചൊല്ലിയ അദ്ദേഹം ദൈവ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. സാമൂഹിക സേവന രംഗത്തും, വിദ്യാഭ്യാസ മേഖലയിലും സി. സദാനന്ദൻ മാസ്റ്റർ പ്രചോദനമാണെന്ന് സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായുള്ള സ്വാ​ഗത സന്ദേശത്തിൽ സഭാദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി ​​ജ​ഗ്ദീപ് ധൻകർ പറഞ്ഞു.

അതേസമയം ,സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. .ഹൽഗാം ഭീകരാക്രമണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് സഭ രണ്ടുമണി വരെ നിർത്തിവച്ചു.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ സൈനിക ശക്തി ലോകം അറിഞ്ഞുവെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ പ്രധാനമന്ത്രി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി.ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ വീണ...

ചക്കുളത്തുകാവ് പൊങ്കാല : പ്രാദേശിക അവധി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി
- Advertisment -

Most Popular

- Advertisement -