Thursday, May 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം സുഗമമാക്കി കെഎസ്ഇബി : 9500 എൽഇഡി വിളക്കുകൾ സ്ഥാപിച്ചു

ശബരിമല: സന്നിധാനം, പമ്പ, കാനന പാതകൾ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ തടസ്സം ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കി കെഎസ്ഇബി. പമ്പയിലും സന്നിധാനത്തും ആവശ്യമായ വെളിച്ചം ഉറപ്പാക്കാനായി 4500 എൽഇഡി ലൈറ്റുകൾ ആണ് കെഎസ്ഇബി സ്ഥാപിച്ച് പരിപാലിച്ചു വരുന്നത്. 5000 എൽഇഡി ലൈറ്റുകൾ നിലയ്ക്കലിലും സ്ഥാപിച്ചിട്ടുണ്ട്.

പുതിയതായി ലൈറ്റുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ  ആവശ്യാനുസരാണം സ്ഥാപിക്കുന്നതിനുള്ള ക്രമികരണം അപ്പപ്പോൾ ചെയ്യുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൂർണ്ണമായും എൽഇഡി ലൈറ്റുകൾ ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്ത്വത്തിൽ 25 ജീവനക്കാരെ 10 ദിവസ്സം വീതം തുടർച്ചയായി തീർത്ഥാടന കാലത്തേക്ക് മാത്രമായി വിവിധ ഓഫിസുകളിൽ നിന്നായി പ്രത്യേക ഡ്യുട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും സുരക്ഷാ പാരിശോധനകൾ തുടർച്ചയായി നടത്തിവരുന്നു. 

പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പത്തനംതിട്ട ഇക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ മേൽനോട്ടത്തിൽ വടശ്ശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കക്കാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ, റാന്നി പെരുന്നാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ല ; ഉണ്ടായത് എല്‍ഡിഎഫ് വിരുദ്ധ തരംഗം : സാബു ജേക്കബ്

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. സിപിഎം നേതാവ് പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ്...

യുവത്വത്തിന്റെ നിശ്ചയദാർഢ്യം: വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി...
- Advertisment -

Most Popular

- Advertisement -