Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് ദിവസം...

മൂന്ന് ദിവസം കൂടി മഴ സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന്  മുതല്‍ 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ...

മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി

ആലപ്പുഴ: മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. മാന്നാർ പഞ്ചായത്തിലെ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്,...
- Advertisment -

Most Popular

- Advertisement -