ന്യൂഡൽഹി : ഡൽഹിയിൽ സ്വതന്ത്ര മാധ്യമപ്രവർത്തകയോട് ഡൽഹി പോലീസ് എസിപി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തുന്നതിന്റെ AI ചിത്രം നിർമിച്ച് പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ.ഹരിയാണ സ്വദേശിയായ നദീം അഹമ്മദ് എന്ന 24-കാരനാണ് അറസ്റ്റിലായത്.
‘ന്യൂസ് ആയിന’ എന്നുപേരുള്ള യുട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനാണ് ഇയാൾ .സമാധാനം തകർക്കാനും അരാജകത്വം വ്യാപിപ്പിക്കാനും ഉന്നമിട്ടാണ് ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും പ്രതിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നോയെന്നും വിദേശബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു .





