Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅടൂര്‍ പ്രകാശ്...

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

ന്യൂഡല്‍ഹി: അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും, മുഖ്യമന്ത്രി വിഡി സതീശനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. പാര്‍ട്ടി ഫോറങ്ങളില്‍ പരാതി പറഞ്ഞിട്ടില്ല. രണ്ടു ദിവസത്തിനകം യുഡിഎഫ് യോഗം ചേരുമെന്നും ദീപ ദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് യോഗങ്ങള്‍ ചേരുന്നില്ലെന്ന കാര്യമാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. അല്ലാതെ പരാതികളല്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അതില്‍ ഒരു സംശയവുമില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും നിലവിലില്ലെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി വിഡി സതീശന്‍ ഏകപക്ഷീയ ശൈലിയാണ് പിന്തുടരുന്നതെന്നും, മുന്നണിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിനെ രേഖാമൂലം പരാതി അറിയിച്ചതായാണ് വിവരം. സര്‍ക്കാര്‍ തീരുമാനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മുന്നണി കണ്‍വീനറായ താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് പരാതിപ്പെട്ടൂ.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നും, പരാതി കൊടുക്കേണ്ടിടത്ത് കൊടുത്തതായും അടൂര്‍ പ്രകാശ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെയും നാളെ കണ്ടേക്കും. എന്നാൽ മുഖ്യമന്ത്രി വിഡി സതീശനും ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തും. നാളത്തെ ഇന്ത്യാ സഖ്യം പ്രതിഷേധത്തില്‍ പങ്കെടുക്കും. രണ്ടു ദിവസം ഡല്‍ഹിയിലുണ്ടാകുന്ന മുഖ്യമന്ത്രി, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണുന്ന പക്ഷം തന്റെ ഭാഗം വിശദീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ.പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. പ്രതി വർഷം...

വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി: സ്വകാര്യ ബസ്  സര്‍വ്വീസ് ആരംഭിച്ചു

ആറന്മുള : ആറന്മുള പഞ്ചായത്തിലെ വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി  ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷൻ,എഴിക്കാട് - കുറിച്ചിമുട്ടം - വല്ലന വഞ്ചിപ്പടി - മണപ്പളളി - കിടങ്ങന്നൂര്‍ - ആലക്കോട്...
- Advertisment -

Most Popular

- Advertisement -