Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഡിജിറ്റല്‍ റവന്യൂ...

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍

പത്തനംതിട്ട : സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമര്‍പ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മെഴുവേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരവും അടങ്ങിയ എടിഎം കാര്‍ഡിന്റെ മാതൃകയിലാണ് ചിപ്പും ക്യുആര്‍ കോഡും യൂണിക് നമ്പരും ഉള്‍പ്പെട്ട റവന്യു കാര്‍ഡ്. സംസ്ഥാനത്ത് 673 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായ യോഗത്തിൽ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എഡിഎം ബി ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോമോന്‍, അംഗം വി ആര്‍ സജികുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി റ്റി വി സ്റ്റാലിന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ്...
- Advertisment -

Most Popular

- Advertisement -