Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രി നേരിട്ട്...

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു: ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും  റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് അറിവ്.

സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കെയാണ് നേതാക്കളുടെ സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ഉരുൾപൊട്ടലില്‍ സ്വമേധയ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്...

Kerala Lottery Results : 03-08-2025 Samrudhi SM-14

1st Prize Rs.1,00,00,000/- MR 677584 (PUNALUR) Consolation Prize Rs.5,000/- MN 677584 MO 677584 MP 677584 MS 677584 MT 677584 MU 677584 MV 677584 MW 677584 MX 677584...
- Advertisment -

Most Popular

- Advertisement -