Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുസാറ്റ് ക്യാറ്റ്...

കുസാറ്റ് ക്യാറ്റ് പൊതുപ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു : ഒന്നാം റാങ്ക്  അഭിനവ് അരുണിന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യുജി/പിജി പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു. ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് പവിത്രത്തില്‍ അഭിനവ് അരുണ്‍ ഒന്നാം റാങ്ക് നേടി.

പാലക്കാട് ചെര്‍പ്പുളശ്ശേരി അടക്കാപുത്തൂര്‍ വടക്കേതില്‍ നിവേദ് വേണുഗോപാലന്‍ രണ്ടാം റാങ്കും, എറണാകുളം കദളിക്കാട് പുത്തന്‍പുരയ്‌ക്കല്‍ ആല്‍ഫ്രെഡ് ജെന്‍സണ്‍ മൂന്നാം റാങ്കും നേടി. ആലുവ ചൊവ്വര ഏത്തയ്‌ക്കുടി ഹൗസില്‍ ഇ. ഋഷഭ് അഭിലാഷ് പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്കും പാലക്കാട് തൃത്താല തൈക്കാട്ട് വളപ്പില്‍ നിരഞ്ജന്‍ എസ്. രണ്ടാം റാങ്കും നേടി.

ഇടുക്കി കുമാരമംഗലം, പെരുമ്പിള്ളിച്ചിറ വലിയവീട്ടില്‍ ഹൗസില്‍ ശ്രീഹരി നാരായണന്‍ വി.എസ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്കും കോട്ടയം മേലുകാവുമറ്റം പുത്തന്‍പുരയില്‍ ഹൗസില്‍ ആരോണ്‍ സ്റ്റീഫന്‍ രണ്ടാം റാങ്കും നേടി. തൃശൂര്‍ നെട്ടിശ്ശേരി, മിനി നഗര്‍ മധുശ്രീയില്‍ ദയ ശങ്കര്‍, അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്)/ ബികോം എല്‍എല്‍ബി (ഓണേഴ്സ്)/ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി,

തൃശൂര്‍ സിറ്റി കൊരപ്പത്ത് ലെയ്ന്‍, കൈലാസില്‍ ഉത്തര ആര്‍. കൈമള്‍ അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്ക് നേടി. കോട്ടയം ബ്രഹ്‌മമംഗലം തെക്കേകലയില്‍ ഐറിന്‍ സാറ ജോണ്‍ അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി ( ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും ബികോം എല്‍എല്‍ബി (ഓണേഴ്സ്)/ ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്കും നേടി.

സര്‍ജാപൂര്‍ ബെംഗളൂരു അര്‍ബന്‍, ഇറ്റംഗൂര്‍ റോഡ്, പെനിന്‍സുല പ്രകൃതി വില്ല- 134ല്‍ നേഹ എലിസബത്ത് ബികോം എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും എറണാകുളം എളമക്കര സംസ്‌കൃതി ഗാര്‍ഡന്‍സ്, അമ്മുവില്‍ രാംഗോപാല്‍ വി. 5 വര്‍ഷ ബിഎസ്സി എല്‍എല്‍ബി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിന് മൂന്നാം റാങ്കും കരസ്ഥമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാപക മഴ തുടരും : 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യത. 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,...

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ...
- Advertisment -

Most Popular

- Advertisement -