Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം തിരുനക്കര...

കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് 7 -ന്  തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടന്നു. തുടർന്ന് നടന്ന  സമ്മേളനം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. രാജു എക്സ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 16 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2-ന് ഉത്സവബലി ദർശനം ഉണ്ടായിരിക്കും.

16-ന്  വൈകിട്ട് 6-ന് ഗാനമേള. 17-ന്  രാത്രി 8.30 ന് മാനസജപലഹരി. 18-ന് വൈകിട്ട് 6-ന് ഗാനമേള, 10.30-ന് ഹരികഥ. 19-ന്  രാവിലെ 10-ന് ആനയൂട്ട്, വൈകിട്ട് 6-ന് കാഴ്ച ശ്രീബലി, 6.30-ന് നാദസ്വര കച്ചേരി, രാത്രി 10-ന് കഥകളി. 20-ന് വൈകിട്ട് 6-ന് സോപാനധ്വനി, 7-ന് നാദസ്വര കച്ചേരി, രാത്രി 10-ന് കഥകളി. 21-ന് രാവിലെ 7.30-ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈകിട്ട് 6-ന് കാഴ്ചശ്രീബലി, രാത്രി 10.30- ന് സംഗീത സദസ്സ്. 22-ന് വൈകിട്ട് 6-ന് ദേശവിളക്ക്, രാത്രി 8.30-ന് നൃത്ത്യ തരംഗിണി. 23-ന് വൈകിട്ട് 4-ന് തിരുനക്കര പൂരം, രാത്രി 12-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

24-ന് രാത്രി 8.30- ന് നടക്കുന്ന സമാപന സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് റ്റി സി രാമാനുജം അധ്യക്ഷത വഹിക്കും. രാത്രി1.30- ന് ആറാട്ട് എതിരേൽപ്പോടുകൂടി ഉത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർകുട്ടനാട്ടിൽ  വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ  വിവിധയിടങ്ങളിൽ  വെള്ളം കയറി     

പെരിങ്ങര/തിരുവല്ല:  കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാട്  വെള്ളപ്പൊക്ക ഭീഷണിയിൽ. ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി.  മഴ കനത്തതോടെ  മണിമലയാറ്റിൽ  നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്.  നദികളിൽ  ജല...

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ : ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബിലെ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് (2 എണ്ണം) അപേക്ഷ ക്ഷണിച്ചു.  എഴുത്തു പരീക്ഷ,...
- Advertisment -

Most Popular

- Advertisement -