Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധി ദർശൻ...

ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30ന്

പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടക്കും.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിയ്ക്കും.

കെ.പി.സി.സി.നയരൂപീകരണ സമതി ചെയർമാൻ ജെ.എസ്.അടൂർ മുഖ്യ പ്രഭാഷണവും,ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ്റെ ഉദ്ഘാടനവും നടത്തും. തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും,ഗാന്ധി ഫോട്ടോയുടെ അനാച്ഛാദനവും സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ നിർവഹിയ്ക്കും.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടു കോണം വിജയൻ കെ.പി.ജി.ഡി. സന്ദേശം നൽകും.ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ)എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും എഴുത്തുകാരനും പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

തിരുവനന്തപുരം : കേരളത്തിന്റെ  സംഗീതജ്ഞൻ  വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കായിക മേഖലയിലെ...

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം

തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത് .ഇന്നലെ വൈകിട്ടാണ് സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റ്...
- Advertisment -

Most Popular

- Advertisement -