Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്:...

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പത്തനംതിട്ട: തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 18, 21 തീയിതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

13 ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് രണ്ട് മുതല്‍  കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ്  നടക്കും.

14 ന്  രാവിലെ 10 മുതല്‍ കോയിപ്രം  ബ്ലോക്ക് പഞ്ചായത്തിലെ  ഗ്രാമപഞ്ചായത്തുകളിലെയും 11  മുതല്‍  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ്  നടക്കും.

15 ന്  രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും 11  മുതല്‍  പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും.

18 ന്  രാവിലെ 10 മുതല്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ  നറുക്കെടുപ്പും ഒക്ടോബര്‍ 21 ന്  രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് നടക്കും. രാഷ്ടീയ പാര്‍ട്ടികളുടെ രണ്ട് പ്രതിനിധികള്‍ക്ക് നറുക്കെടുപ്പ് നടപടിക്രമം വീക്ഷിക്കാന്‍ അവസരമുണ്ടെന്ന്  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു....

സൗജന്യ യാത്ര : കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റെടുക്കാതെ മഹിള മോർച്ച പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മെയ് 15 മുതൽ സൗജന്യ യാത്രയെന്ന കെ സി വേണുഗോപാലിൻ്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം....
- Advertisment -

Most Popular

- Advertisement -