Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപായിപ്പാട് ബി....

പായിപ്പാട് ബി. എഡ് കോളേജിൽ മെരിറ്റ് ഡേയും നവാഗതർക്ക് സ്വാഗതവും 14 ന്

തിരുവല്ല : എംജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുൾപ്പെടെ ആറുറാങ്കുകൾ കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും നവാഗതരെ സ്വീകരിക്കുന്നതിനും പായിപ്പാട് ബി എഡ് കോളേജ് ഒരുങ്ങുന്നു. ജൂലൈ 14 ന്  രാവിലെ 9.30 ന്  കോളേജ് ഓഡിറ്റോറിയത്തിൽ  ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ ” അമൃതം ബോധനം മെറിറ്റ് ഡേ”  ഉദ്ഘാടനം ചെയ്യും.

ഉന്നതവിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മെമൻ്റോയും നൽകും. പായിപ്പാട് ഗവൺമെൻ്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കോളേജ് എൻ എസ് എസ് വിഭാഗം നൽകുന്ന പഠനോപകരണ കിറ്റുകളുടെ വിതരണവും എം എൽ എ നിർവഹിക്കും.

ചടങ്ങിൽ സിപാസ് ഡയറക്ടർ ഹരികൃഷ്ണൻ പി നവാഗതർക്കുള്ള സ്വാഗതം “അമൃതം ബോധനം -വരവേൽപ്പ് ” ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് കോളേജിൻ്റെ പുതിയ യുടൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മോഹനൻ എൻ എസ് എസ് സർട്ടിഫിക്കറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യും.സി പാസിൻ്റെ ബി എഡ് കോളേജുകളുടെ കോ-ഓർഡിനേറ്റർ  ശ്രീകുമാർ എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

കോളേജ് പ്രിൻസിപ്പാൾ ഡോ രാജീവ് പുലിയൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം വിനു ജോബ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ആനി രാജു, കോളേജ് വികസന സമിതിയംഗം ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പി.ടി.എ യോഗവും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ  പിടിയിൽ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ ​ഗുരുതര വീഴ്ച: പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും – വിഡി സതീശൻ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്...
- Advertisment -

Most Popular

- Advertisement -