പത്തനംതിട്ട :സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന വാർത്ത തള്ളി സിപിഎം. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന ജനകീയ പിന്തുണയെ തകർക്കാനാണ് വ്യാജ വാര്‍ത്തയെന്നും ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പത്തനംതിട്ടയിൽ സിപിഎം യോഗത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തണമെന്ന കാര്യത്തിൽ മാത്രമാണ് തർക്കമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.