Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെ.എസ്.ആർ.ടി.സി ഇന്ത്യയിൽ...

കെ.എസ്.ആർ.ടി.സി ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.സി- മന്ത്രി ഗണേഷ്‌കൂമാർ

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ബസ്സുകൾ ഇപ്പോൾ  വൃത്തിയോടെയാണ് സർവീസ് നടത്തുന്നത്.

എല്ലാ ഡിപ്പോകളിലും ബസ്സുകൾ വൃത്തിയായി സൂക്ഷിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഏറ്റവും ആധുനിക ബസ്സുകൾ വാങ്ങി. ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്തുന്ന ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ്സ് ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും.  കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കുടിവെള്ളം ലഭ്യമാക്കും. കെ.എസ്.ആർ.ടിസിയുടെ പെട്രോൾ പമ്പ് കായംകുളത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യ ബസ്സ് ഡിപ്പോകളിൽ ഒന്നാണ് കായംകുളം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ. ആറര ദശാബ്ദത്തിലേറെ പഴക്കമുള്ള കെട്ടിടമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടി 19,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ബസ്സ് ടെർമിനൽ നിർമ്മിക്കുന്നത്. വിശാലമായ ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭിന്നശേഷീസൗഹൃദ കേന്ദ്രങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയർ ആൻഡ് ലോജിസ്റ്ററ്റിക് റൂം, വ്യാപാര കേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, യാത്രക്കാർക്ക് ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, ശൗചാലയങ്ങൾ അടക്കം ശുചിത്വവും പരിസ്ഥിതി സൗഹാർദ്ദവുമായ ബസ്സ് ടെർമിനലാണ് നിർമ്മിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ അഡ്വ യു പ്രതിഭ എം എൽ എ അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ പി എസ് പ്രമോജ് ശങ്കർ, കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) പി എം ഷറഫ് മുഹമ്മദ്, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി : വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു. കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടി വീണതോടെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം വെടിയുതിർത്തു. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു. പരിക്കേറ്റ കടുവയെ...

എടത്വ-പൊടിയാടി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് താത്കാലികമായി നിർത്തി

എടത്വ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ  ഈറൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ...
- Advertisment -

Most Popular

- Advertisement -