Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’  ഉദ്ഘാടനം

അടൂർ : ഒരു രോഗി – പല വിദഗ്ധർ – ഒരു ചികിത്സാ തീരുമാനം എന്ന ആശയവുമായി അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയായ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ തുടങ്ങി. സംവിധായകനും തിരക്കഥാകൃത്തുമായ  ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.

ഓർക്കസ്ട്രയിൽ വ്യത്യസ്ത വാദ്യോപകരണങ്ങൾ ഏകോപിച്ച് ഒരു സംഗീതസൃഷ്ടി രൂപപ്പെടുന്നതുപോലെ, ആധുനിക ചികിത്സയിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ അറിവും അനുഭവവും ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ‘മെഡിക്കൽ ഓർക്കസ്ട്ര’ മുന്നോട്ടുവയ്ക്കുന്നതെന്ന്  ബ്ലെസ്സി പറഞ്ഞു. ചികിത്സയുടെ കേന്ദ്രബിന്ദു രോഗിയും രോഗമുക്തിയുമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒൻപത് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ ഐസിയുവിലെ ഗുരുതര രോഗാവസ്ഥ, പൾമണറി എംബോളിസം, യുവാക്കളിലെ ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയമരണവും, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, വാക്സിനേഷൻ, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള രോഗിയുടെ ശാരീരികക്ഷമത തുടങ്ങിയവ ചർച്ച ചെയ്തു.

വിവിധ വിഭാഗങ്ങളിൽനിന്നുള്ള ഇരുന്നൂറിലധികം ഡോക്ടർമാർ  പങ്കെടുത്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ആശംസകൾ നേർന്ന് അദ്ദേഹം  രചിച്ച ഗാനം ഓൺലൈനായി അവതരിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. സജൻ അഹമ്മദ് ഇസഡ്, പൾമണോളജി വിഭാഗം മേധാവി ഡോ. അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു.

ലൈഫ് ലൈൻ ഡയറക്ടർ ഡോ മാത്യു പാപ്പച്ചൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ നിഷി മാത്യു എന്നിവർ  ബ്ലെസ്സിക്ക് ഉപഹാരം നൽകി.വൈദ്യശാസ്ത്രവും സംഗീതവും തമ്മിലുള്ള ആശയപരമായ ബന്ധം അവതരിപ്പിക്കുന്നതിനായി ‘ എ ലഞ്ച് ഇൻ ഹാർമണി’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സി അംഗത്വത്തിന് കോഴ : ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ...

യുവമോർച്ച മാർച്ചിൽ സംഘർഷം : ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
- Advertisment -

Most Popular

- Advertisement -