Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഔദ്യോഗിക വസതിയിൽ...

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം : ജഡ്ജി യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിലാണ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വലിയൊരു തുക കണ്ടെത്തിയത് .

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം യശ്വന്ത് വർമ്മയോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.2025 ജൂലൈയിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടിസ് നൽകി.ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.ജസ്റ്റിസ് വർമ രാജി വച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും വ്യാപക മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലൊ അലർട്ടുണ്ട്. കേരളാ...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ്...
- Advertisment -

Most Popular

- Advertisement -