Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീധന പീഡനം...

സ്ത്രീധന പീഡനം : നാ​ഗർകോവിലിൽ കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി

നാഗർകോവിൽ : നാഗർകോവിലിൽ സ്ത്രീധന പീഡനം മൂലം കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി.കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത് .

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ‌‍കോയമ്പത്തൂരിൽ സ്ഥിരതാമസമായ ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടും ചൂട് തുടരുന്നു : സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഏപ്രിൽ 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ്...

പ്രാദേശിക അവധി

പത്തനംതിട്ട : നവംബര്‍ രണ്ടിന് പരുമലപ്പളളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമല്ല.
- Advertisment -

Most Popular

- Advertisement -