Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsമൂല്യബോധമില്ലാതെ ജീവിതം...

മൂല്യബോധമില്ലാതെ ജീവിതം നയിക്കുന്നവരെ വീണ്ടെടുക്കുക : മാർ യൗസേബിയോസ്

തിരുവല്ല : ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും
മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെ സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജയൻ്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും ദൈവ പരിപാലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി തേടി വിവിധ നാടുകളിൽ  നിന്ന് എത്തിയ യുവജനങ്ങൾക്ക് മൂല്യബോധം വളർത്തി സാത്മാർഗ്ഗിക വഴികളിൽ നയിക്കുവാൻ  വൈ.എം.സി.എ കൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നുംസ്വാർത്ഥതയും അഹന്തയും പരസ്പര സ്നേഹത്തെ കെടുത്തി കളയുന്ന ഇക്കാലത്ത് സാഹോദര്യവും സമഭാവനയും നിലനിർത്തി സമാധാന ലോകം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് മുഖ്യ സന്ദേശം നല്കി. റീജണൽ മുൻ ചെയർമാൻ അഡ്വ. വി. സി സാബു, കേരള റീജൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കുന്നന്താനം വൈ.എം.സി.എ പ്രസിഡൻ്റ് പി.പി. മാത്യു, സിസ്റ്റർ അമല, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ.മാത്യു ജോസഫ്, ഡോ. പി.സി വർഗീസ്, ജോ ഇലത്തിമൂട്ടിൽ, കെ.സി മാത്യു, സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, കുന്നന്താനം വൈ.എം.സി.എ സെക്രട്ടറി റെയ്മോൾ ജോൺസൺ, ട്രഷറാർ സാബു ചാക്കുംമുട്ടിൽ, പഞ്ചായത്തംഗം ഗ്രേസി മാത്യു, കുര്യൻ ചെറിയാൻ, സജി മാമ്പ്രക്കുഴി, മെജോ വർഗീസ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിങ് വിദ്യാർഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന ഡിജിപിയ്ക്ക് പരാതി നൽകി. അമ്മുവിൻ്റെ മരണത്തിൽ...

ഉതൃട്ടാതി വള്ളംകളി : പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

ആറന്മുള : ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മനേജർ കെ.എസ് സുനോജിൽ നിന്നും പള്ളിയോട സെവാസംഘം പ്രസിഡന്റ് കെ വി...
- Advertisment -

Most Popular

- Advertisement -