Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിജെപി സ്ഥാപന...

ബിജെപി സ്ഥാപന ദിനം : പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യ ഫസ്റ്റ്’ (ഭാരതം പ്രഥമം) എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും സമൂഹസേവനത്തില്‍ മുന്‍പന്തിയിലാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി പതിറ്റാണ്ടുകളായി ത്യാഗം സഹിച്ച പ്രവര്‍ത്തകരെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാര്‍ത്ഥതയില്ലാത്ത സേവനം, അചഞ്ചലമായ അര്‍പ്പണബോധം, നല്ല ഭരണത്തോടുള്ള അഭിനിവേശം എന്നിവയാണ് ബിജെപി പ്രവര്‍ത്തകരുടെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു.

ജനക്ഷേമത്തെ കേന്ദ്രീകരിച്ചുള്ള കാഴ്ചപ്പാടാണ് ബിജെപിയുടേത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ കൂട്ടായ പ്രയത്‌നം ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കട്ടെ, എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബിജെപിയുടെ രൂപീകരണം വെറുമൊരു രാഷ്‌ട്രീയ മാറ്റം മാത്രമല്ലെന്നും അത് ദേശീയ പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രതിജ്ഞയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മന്ത്രത്തിലൂടെ ജനാധിപത്യ ഭരണത്തെ ശക്തിപ്പെടുത്താന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1951-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി സ്ഥാപിച്ച ഭാരതീയ ജനസംഘമാണ് ബിജെപിയുടെ മുന്‍ഗാമി. ജനതാ പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം 1980 ഏപ്രില്‍ 6-നാണ് ഭാരതീയ ജനതാ പാര്‍ട്ടി ഔദ്യോഗികമായി രൂപീകൃതമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന്‌ മുകളിൽ...

വാവുബലി : കെഎസ്ആർടിസി  നൂറോളം അധിക ബസുകൾ നിരത്തിലിറക്കും: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ...
- Advertisment -

Most Popular

- Advertisement -