കോട്ടയം : ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറിയായി ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുന്ന പവൻസ് കോരാ എക്സൈസ് പിടിയിലായി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.ടി. കുര്യനെയാണ് ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു.
ആക്രി കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവരുകയായിരുന്നു ഇയാൾ. ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.





