Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiജയബാലകൃഷ്ണന്റെ വീട്ടിലെത്തി...

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി ; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി

കൊച്ചി : ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ വീട്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തങ്ങളുടെ ആവശ്യം അടങ്ങുന്ന നിവേദനം ജയബാലകൃഷ്ണന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും, ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉറപ്പു നല്‍കിയതായി ഭദ്രകീര്‍ത്തി പറഞ്ഞു

ചേരാനെല്ലൂര്‍ അപകടത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ ഏറെ വിവാദമായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച 17 കാരനെയും പിതാവായ ജഡ്ജിയെയും രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.

പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായി എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു സമ്മതിച്ചു. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും, അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടാം കൃഷിക്ക് ഇലകരിച്ചിൽ ഭീഷണി; കർഷകർക്ക് നിർദേശവുമായി കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി കളർകോട്ടെ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ...

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം : തിരുവല്ലയിൽ ഏഴിന് അഭിമുഖം

പത്തനംതിട്ട : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ്...
- Advertisment -

Most Popular

- Advertisement -