Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsധനമന്ത്രി അവതരിപ്പിച്ച...

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്  വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രം- വിഡി സതീശൻ

തിരുവനന്തപുരം : ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.

പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. 10 വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ് ഇത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷമാണിത്. കേരളത്തിലെ സാമ്പത്തിക രം​ഗം പരിതാപകരമായ അവസ്ഥയിലാണെന്നും വിഡി സതീശൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത : ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ ട്രംപ്

വാഷിംഗ്‌ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടയിൽ ജർമനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള തർക്കത്തിനു പിന്നാലെയാണ്...

യുവമോർച്ച മാർച്ചിൽ സംഘർഷം : ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
- Advertisment -

Most Popular

- Advertisement -