Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsബാലവേല സമൂഹത്തിന്റെ...

ബാലവേല സമൂഹത്തിന്റെ പുരോഗതിയെ തകർക്കുന്ന സാമൂഹിക തിന്മ: കുര്യാക്കോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്ത

പത്തനംതിട്ട: ബാലവേല കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം മാത്രമല്ല, അവരുടെ ഭാവിയെയും സമൂഹത്തിന്റെ പുരോഗതിയെയും തകർക്കുന്ന ഗുരുതരമായ സാമൂഹിക തിന്മയാണെന്ന് കുര്യാക്കോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.

അന്തർദേശീയ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സംഘടിപ്പിച്ച “കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാം” എന്ന ബോധവത്കരണ പരിപാടി ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് നിർവ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത .

ഓരോ കുട്ടിക്കും സ്വപ്നം കാണാനും പഠിക്കാനും വളരാനും അവസരം ലഭിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നാം പ്രതിജ്ഞാബദ്ധരാകണമെന്നും, എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ ബാല്യവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും മെത്രാപ്പോലിത്ത പറഞ്ഞു.

കുട്ടികളുടെ വളർച്ചയ്ക്കും ക്ഷേമത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ സമൂഹം മുന്നിട്ടിറങ്ങണമെന്നും വലിയ മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു.
വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ  വൈസ് ചെയർമാൻ അഡ്വ. ജയൻ മാത്യു അധ്യക്ഷത വഹിച്ചു.

അഡ്വ.അബിൻ വർക്കി എം.എൽ.എ മുഖ്യാതിഥിയായി. ദേശീയ ഉപദേശക സമിതി വൈസ് ചെയർമാൻ റെജി ജോർജ് സന്ദേശം നൽകി. റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ് വിഷയാവതരണം നടത്തി.

കേരള റീജിയൺ ചിൽഡ്രൻ, യൂത്ത് ആൻഡ് വുമൺ കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സ്കൂൾ മാനേജർ റവ. നൈനു ചാണ്ടി, കോഴഞ്ചേരി സബ് റീജിയൺ ചെയർമാൻ ജോസ് മാത്യുസ്, തിരുവല്ല സബ് റീജിയൺ ചെയർമാൻ ജോജി പി. തോമസ്, വർഗീസ് മാത്യു കരിക്കലാൻ , ഇടയാറന്മുള വൈഎംസിഎ പ്രസിഡന്റ് അജിത് ഏബ്രഹാം, പ്രിൻസിപ്പാൾ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അഞ്ജലി ദേവി എസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈനിൽ ചർമരോഗ വിഭാഗം ഉദ്ഘാടനം

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ചർമ്മ - സൗന്ദര്യ  രോഗങ്ങളും ചികിത്സകളും എന്ന സംവിധാനത്തോടെ  ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ  ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ...

കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 10 വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നും സൗദി അറേബ്യയുൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 10 വിമാനങ്ങൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയത് .ദോഹ, റാസൽഖൈമ തുടങ്ങിയ...
- Advertisment -

Most Popular

- Advertisement -