Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsലോകത്തിലെ വെല്ലുവിളികളെ...

ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ യുവത്വം തയ്യാറാകണം : ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവനന്തപുരം : ദൈവവചനത്തിൽ ആഴത്തിൽ വേരൂന്നിയും പരിശുദ്ധാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടും, ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ യുവത്വം തയ്യാറാകണമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉത്ബോധിപ്പിച്ചു.മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തിരുമേനി.

തിരുവനന്തപുരം- കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്‌കൂൾ കാമ്പസിലെ ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സഭയിലെ ബിഷപ്പുമാർ, വൈദികർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.

ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കോളേജ് വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.മെയ് 9-ന് രാവിലെ 7:00 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്നുളള സമാപന സമ്മേളനത്തോടും കൂടി കോൺഫറൻസ് അവസാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ്...

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ടു മക്കളും മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ ചാടി അമ്മയും രണ്ടു മക്കളും മരിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്.നേരത്തെ മുത്തോലി...
- Advertisment -

Most Popular

- Advertisement -