ഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ കടലാക്രമണം രൂക്ഷമായി. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കടലാക്രമണത്തിൽ തീരദേശ റോഡുകൾ പൂർണമായും തകർന്ന് ഗതാഗതം സ്തംഭിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടലാക്രമണം. കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിലാണ് ദുരിതം ഏറെ രൂക്ഷമായത്. വലിയഴീക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
പെരുമ്പള്ളി ജംഗ്ഷന് വടക്കുഭാഗത്ത് മണ്ണടിഞ്ഞത് ഇരുചക്രവാഹന യാത്രക്കാരെപ്പോലും വലച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനൊടുവി





