Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻബാബു വിഷയത്തിൽ...

നവീൻബാബു വിഷയത്തിൽ സർക്കാർ  ഗൗരവമായാണ് അന്വേഷണം നടത്തുന്നത്:   മന്ത്രി വി ശിവൻകുട്ടി

പത്തനംതിട്ട : നവീൻബാബു വിഷയത്തിൽ സർക്കാർ വളരെ ഗൗരവമായാണ് അന്വേഷണം നടത്തുന്നതെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എ ഡി എം നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
   
നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരായവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഗവൺമെൻ്റ് വളരെ ഗൗരവമായി ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. വളരെ പെട്ടന്ന് തന്നെ അന്വേഷണം പൂർത്തീകരിക്കും.
  
പാർട്ടി എന്ന നിലയിൽ ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. പാർട്ടിയുടെ ഉറച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പി പി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് രാജിവയ്പ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

അടിയന്തിരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നും വി ശിവൻകുട്ടി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര...

ഗാര്‍ഹികാവശ്യത്തിനുള്ള  പാചക വാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ്...
- Advertisment -

Most Popular

- Advertisement -