Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയപാതയിൽ ഓട്ടോയും...

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ – സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിലെ മൂന്നാം വാർഷ ഓട്ടോമൊബൈൽ വിദ്യാർഥിയാണ്. കോളേജിലെ എൻ.സി.സി ക്യാമ്പിൽ പങ്കെടുക്കാൻ പുന്നപ്ര കാർമ്മൽ കോളേജിലേക്ക് സ്കൂട്ടറിൽ വരുന്ന വഴി വളഞ്ഞവഴി ഭാഗത്തുവെച്ച് രാവിലെ 8. 30ന്  ആയിരുന്നു അപകടം.

എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിച്ച് ഓട്ടോയും, സ്കൂട്ടറും മറിഞ്ഞു. റോഡിൽ തെറിച്ചുവീണ സഞ്ചുവിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ്nആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവർ കാക്കാഴം നന്ദി കാട്ടുശേരി വീട്ടിൽ അനിൽ കുമാർ (45) നെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്നു വരുന്ന പളളിപ്പാന നാളെ സമാപിക്കും

അമ്പലപ്പുഴ: പന്ത്രണ്ടാണ്ടിൻ്റെ പുണ്യം പകർന്ന് പള്ളിപ്പാന നാളെ സമാപിക്കും. പള്ളിപ്പാനയുടെ സമാപന ദിവസമായ ഞായറാഴ്ച പുറക്കളത്തിൽ ഗുരുതിക്ക് ശേഷം കോയ്മ വടിയിൽ കെട്ടിയ കാപ്പ് അഴിച്ച്, പള്ളിപ്പാന ഫലം പറഞ്ഞ്, കുഴിയിൽ നിന്നും...

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.പേ വിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ 108 ആംബുലൻസിൽ വെളുപ്പിന് നാലരയോടെ...
- Advertisment -

Most Popular

- Advertisement -