Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ...

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന്  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും  നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്, പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ്യാൻമർ ഭൂചലനം : മരണസംഖ്യ 1000 കടന്നു

നേപ്യിഡോ : ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിൽ മരണ സംഖ്യ ഉയരുകയാണ്. ആയിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതുവരെ 800 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്...

നാലുകുളങ്ങര റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ:  കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. മാര്‍ച്ച് 21ന് വൈകിട്ട് ആറ് മണി മുതല്‍ 22ന് രാവിലെ ആറ് മണി വരെയാണ്...
- Advertisment -

Most Popular

- Advertisement -